17-July-2023 -
By. news desk
കൊച്ചി: ഷാര്‍ജാ ചേമ്പര്‍ ഓഫ് കൊമേഴ്സ്, മിനിസ്ട്രി ഓഫ് എജ്യൂക്കേഷന്‍ ഷാര്‍ജ, െ്രെപവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റി, എമിറേറ്റ്സ് സ്കൂള്‍ ഓഫ് എസ്റ്റാബ്ലിഷ്മെന്റ് എന്നിവരുടെ സഹകരണത്തോടെ ഷാര്‍ജാ എക്സ്പോ സെന്റര്‍ ഒക്ടോബര്‍ 18 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന 19 താമത് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഇന്ത്യന്‍ പവിലയന്‍ പാര്‍ട്ണറായി മൈക്രോ എഡ്യുക്കേഷന്‍ ഗ്രൂപ്പ്. ഇത് സംബന്ധിച്ച് കരാറില്‍ ഒപ്പുവെച്ചതായി മൈക്രോടെക് എഡ്യൂക്കേഷനല്‍ ഗ്രൂപ്പ് ചെയര്മാന് ഷിബു കെ മുഹമ്മദ്, ഷാര്‍ജ എക്സ്പോ സെന്റര്‍ കമേഴ്സ്യല്‍ ഡയറക്ടര്‍ സുല്‍ത്താന്‍ ഷാറ്റാഫ്,എക്സിബിഷന് മാനേജര്‍ ഗൗരവ് ഗഹ്റ്ഗരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.യുഎഇ യില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍വിദ്യാഭ്യാസ ഉന്നമനം ശക്തിപ്പെടുത്തുന്നതാണ് ഈ കരാറെന്ന് ഷിബു കെ മുഹമ്മദ് പറഞ്ഞു.
34 രാജ്യങ്ങളില്‍ നിന്നും ഏകദേശം 200 ഓളം പ്രമുഖ യൂണിവേഴ്സിറ്റികള്‍ പങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ പ്രദര്‍ശനം 25000 പരം വിദ്യാര്‍ത്ഥികളും, അരലക്ഷത്തിലധികം രക്ഷിതാക്കളും പങ്കെടുക്കുന്ന ഒന്നാണ്. ആഗോള വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും സ്വികാര്യതയും, മുന്‍നിരയില്‍ നില്ക്കുന്നതുമായ ഈ വിദ്യാഭ്യാസ പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കോഴ്സുകളെ പറ്റിയും,ആഗോള തോഴില് അവസരങ്ങളെ അടുത്ത് അറിയാനുമുള്ള അവസരമാണ് ഒരുക്കുന്നത്. യു.എ.ഇ ലെ ആകെ ജനസംഖ്യയുടെ 38 ശതമാനം വരുന്ന ഇന്ത്യന്‍ ജനതയുടെയും, 100 പരം ഇന്ത്യന്‍ സ്കൂളുകളിലായി പഠിക്കുന്ന രണ്ടുലക്ഷത്തില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെയും മുന്നിലേക്ക് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെയും, പ്രമുഖ യൂണിവേഴ്സിറ്റികളെയും പരിചയപ്പെടുത്തുകയും തുടര്വിദ്യാഭ്യത്തിന് ഇന്ത്യയിലേക്ക് വരാന്‍ പ്രചോദനീ നല്‍കുകയും ചെയ്യുക എന്നതാണ് ദി കരിയര്‍ ജേര്‍ണി എന്ന പേരിലുള്ള ഇന്ത്യന്‍ പവിലിയന്റെ ആശയം എന്നും അദ്ദേഹം പറഞ്ഞു.ഷാര്‍ജ എക്സ്പോ സെന്റര്‍ കമേഴ്സ്യല്‍ ഡയറക്ടര്‍ സുല്‍ത്താന്‍ ഷാറ്റാഫ്, എക്സിബിഷന് മാനേജര്‍ ഗൗരവ് ഗഹ്റ്ഗരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.